img202006

മുക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി പോസ്റ്റാഫീസുകൾക്കു മുന്നിൽ സമരം നടത്തി. മുക്കം പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ ജില്ല വൈസ് പ്രസിഡൻ്റ് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. മുക്കം വിജയൻ, ബിന്ദു രാജൻ, അപ്പുണ്ണി, പി.പി. ബിന്ദു, ബാലകൃഷ്ണൻ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു. തിരുവമ്പാടിയിൽ കെ.ആർ. ഗോപാലനും, മണാശ്ശേരിയിൽ വി. ലീലയും നീലേശ്വരത്ത് സി.എ. പ്രദീപ്‌കുമാറും, കാരശ്ശേരിയിൽ കെ.പി. വിനുവും പന്നിക്കോട് കെ.സി. നാടികുട്ടിയും ഉദ്ഘാടനം ചെയ്‌തു.