കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യലക്ഷ്മി മാ
ര്യേജ് എൻഡോവ്‌മെന്റ് പദ്ധതിയിലെ മൂന്നാമത്തെ വിവാഹം ഇന്ന് ശ്രീകണ്‌ഠേശ്വര
ക്ഷേത്രത്തിൽ നടക്കും. മലപ്പുറത്തെ സാമി എന്നവരുടെ മകൻ അനീഷും സുൽത്താൻ
ബത്തേരിയിലെ ഓമന എന്നവരുടെ മകൾ നീതുമോളും ആണ് വിവാഹിതരാകുന്നത്. നിർധനരായ അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷം തോറും നടത്തിവരുന്ന വിവാഹമാണ് ഇന്ന് നടത്തുന്നത്.