img303006

മുക്കം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ല കമ്മറ്റി കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് ആദിവസി കോളനിയിൽ മാസ്ക് വിതരണം ചെയ്തു. ജില്ല കമ്മറ്റി അംഗം ഡോ. അരുൺ ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ വിതരണം സാജിദ് അഹമ്മദ് നിർവഹിച്ചു. ആദിവാസികളുടെ ഭൂ സമരത്തിനിടെ രക്ത സാക്ഷികളായ എം.കെ. സുകുമാരൻ നായർ, പി.കെ. രാമൻ മുത്തൻ എന്നിവരുടെ ഓർമ്മയ്ക്ക് സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനൻ, കാരശ്ശേരി ലോക്കൽ സെക്രട്ടറി കെ. ഷാജികുമാർ എന്നിവർ വൃക്ഷത്തൈകൾ നട്ടു. വൽസൻ നെല്ലായി, ലിസി സ്ക്കറിയ, പി. കെ. രാമൻകുട്ടി എന്നിവർ സംബന്ധിച്ചു.