പയ്യോളി: പയ്യോളി നഗരസഭയിൽ സ്രവ പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. പയ്യോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂളിലാണ് പരിശോധന നടത്തിയത്.

ബഹറിനിൽ പോയ ശേഷം കൊവിഡ് രോഗിയായ പയ്യോളി സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ ആറ് പേർ ഉൾപ്പെടെ മുപ്പത് പേർക്കാണ് വടകര ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പയ്യോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. പി.കെ. ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. അശോകൻ, സതീശൻ, ജിനി ബിയർലി, നഴ്സ്‌മാരായ പുഷ്പ, അഷിത, അനുശ്രീ എന്നിവർ പങ്കെടുത്തു.