1

പയ്യോളി: ലോഡ് ഇറക്കാൻ നിറുത്തിയിട്ടിരുന്ന കോഴി കൊണ്ടുവന്ന ലോറിയ്‌ക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കടകൾക്ക് സമീപത്തുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴി ഇറക്കികൊണ്ടിരിക്കുകയായിരുന്ന അസാം സ്വദേശി അസ്കറലിയുടെ (19)തലയ്ക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനത്തിൽ ഇയാളെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.

നിയന്ത്രണം വിട്ട കോഴിവണ്ടി സമീപത്തെ പച്ചക്കറികടയിൽ ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ 4.50 ന് പയ്യോളി ടൗണിലെ പച്ചക്കറി ഹോൾസെയിൽ ഷോപ്പിന് മുമ്പിലായിരുന്നു അപകടം. പയ്യോളി എസ്.ഐ പി. രമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.