വടകര: ചെന്നൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വന്ന അഴിയൂർ സ്വദേശിയായ 59കാരന് കൊവിഡ് -19 സ്ഥീരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നാല് സുഹൃത്തുക്കൾക്കൊപ്പം ട്രാവലറിൽ വന്ന ഇയാളെ വീട്ടിൽ നീരീക്ഷണത്തിൽ കഴിയവെ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചതിനാൽ സമ്പർക്കമില്ല. സുഹൃത്തുക്കൾ അഴിയൂർ പഞ്ചായത്തിൽ ഉള്ളവരല്ല. ഇതൊടെ അഴിയൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായി