നാദാപുരം: കണ്ടെയിൽമെൻ്റ് സോണിലായിരുന്ന നാദാപുരത്ത് ജില്ലാ ഭരണകൂടം ഇളവുകളനുവദിച്ചതോടെ മത്സ്യ മാർക്കറ്റുകൾ ശനിയാഴ്ച മുതൽ തുറക്കും. കടകൾ തുറക്കുന്നത് ഏഴ് മണി വരെയാക്കി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ച യോഗത്തിലാണ് തീരുമാനം.
തൂണേരി വെള്ളുരിലെ - മത്സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാൾ സമ്പർക്കം പുലർത്തിയിരുന്ന നാദാപുരം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണാക്കിയത്. മത്സ്യ മാർക്കറ്റുകൾ തുറക്കുന്നതിനായി വെള്ളിയാഴ്ച അണു വിമുക്തമാക്കും. കടകൾ വൈകിട്ട് അഞ്ച് വരെ തുറന്നാൽ മതിയെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായെങ്കിലും വ്യാപാരി പ്രതിധിനിധികൾ രാത്രി ഏഴു വരെ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.