കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും രണ്ടക്കത്തിലെത്തി. പുതിയ 10 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 132 ലേക്ക് ഉയർന്നു.

നാല് ഇതര ജില്ലക്കാർ ഉൾപ്പെടെ ഏഴ് പേർ ഇന്നലെ രോഗമുക്തരായി. ഈ പട്ടികയിലെ എണ്ണം ഇതോടെ 50 ആയി.

രോഗബാധിതരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3, സൗദി-1, റഷ്യ-1) നാല് പേർ ചെന്നൈയിൽ നിന്ന് എത്തിയവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ആറ് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മൂന്ന് പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

ഇന്നലെ പോസിറ്റീവായവർ:
1. ഏറാമല സ്വദേശിനി (28) - മേയ് 27 ന് ചെന്നൈയിൽ നിന്നു കാർ മാർഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
2. ഏറാമല സ്വദേശിനി (ഒരു വയസ്) - മേയ് 27 ന് ചെന്നൈയിൽ നിന്നു കാർ മാർഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്..
3. ചേളന്നൂർ സ്വദേശി (56). അബുദാബി- കരിപ്പൂർ വിമാനത്തിലെത്തി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടർന്ന് ജൂൺ 7 ന് സ്രവ പരിശോധ നടത്തി. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
4. പുതുപ്പാടി സ്വദേശി (44). ജൂൺ 6 ന് റിയാദ് - കരിപ്പൂർ വിമാനത്തിൽ എത്തി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായി ഇപ്പോൾ അവിടെ ചികിത്സയിലാണ്.
5. ചേളന്നൂർ സ്വദേശിനി (22). ജൂൺ ഒന്നിന് റഷ്യ-കണ്ണൂർ വിമാനത്തിൽ എത്തി. തുടർന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
6. കൊടുവള്ളി സ്വദേശി (16). രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒന്നിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
7. അത്തോളി സ്വദേശി (35). ജൂൺ 2 ന് ദുബായ്- കൊച്ചി വിമാനത്തിൽ കൊച്ചിയിൽ എത്തി. രോഗലക്ഷണങ്ങളെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
8. ഒളവണ്ണ സ്വദേശി (47). ജൂൺ 4 ന് ബസ് മാർഗം ചെന്നൈയിൽ നിന്ന് കോഴിക്കോട് എത്തി. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലായിരുന്നു.
9. കുന്നുമ്മൽ സ്വദേശി (58). ജൂൺ 4 ന് ചെന്നൈയിൽ നിന്നു വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 8ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
10. നരിപ്പറ്റ സ്വദേശി (26). ജൂൺ ഒന്നിന് ദുബായ് - കരിപ്പൂർ വിമാനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

രോഗമുക്തി നേടിയവർ:

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുന്ദമംഗലം സ്വദേശി (29), നാദാപുരം സ്വദേശി (38), കണ്ണൂർ സ്വദേശി (34), കാസർകോട് സ്വദേശി (55), കാസർകോട് സ്വദേശി (59), വയനാട് സ്വദേശിനി (24 ), കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (26) എന്നിവരാണ് ഇന്നലെ രോഗമുക്തി നേടിയത്.


1566 പേർ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ ഇന്നലെ പുതുതായി വന്ന 1566 പേർ ഉൾപ്പെടെ 9844 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രി അറിയിച്ചു. ഇതുവരെ 35341 പേർ നിരീക്ഷണം പൂർത്തിയാക്കി. 4098 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 534 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 1973 പേർ വീടുകളിലും 51 പേർ ആശുപത്രിയിലും.