മുക്കം: വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് തിരുവമ്പാടി മണ്ഡലത്തിൽ 13 കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിലാണ് "അയൽപക്ക പഠന കേന്ദ്രങ്ങൾ " സജ്ജമാക്കുന്നത്. ഇതിനായി ടെലിവിഷൻ സെറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതായും കൂടുതൽ സൗകര്യങ്ങൾ ആവശ്യമെങ്കിൽ ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ പയോണ എസ്.ടി.കോളനി, നാക്കിലംപാട് എസ്.ടി.കോളനി, ആച്ചി നാലു സെന്റ് കോളനി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ എസ്.ടി. കോളനി, കൊടക്കാട്ടുപാറ എസ്.ടി. കോളനി, ഓളിക്കൽ എസ്.ടി. കോളനി, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് അംഗൻവാടി, കുളിരാമുട്ടി അംഗൻവാടി, പുഷ്പഗിരി അംഗൻവാടി, കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് അംഗൻവാടി, മൈസൂർമല അംഗൻവാടി, കൊടിയത്തൂർ പഞ്ചായത്തിലെ ദേവസ്വംകാട് അംഗൻവാടി, മുക്കം നഗരസഭയിലെ കുറ്റ്യേരിമ്മൽ അംഗൻവാടി എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.