img203006
സി.പി.ഐ തോട്ടക്കാട് പാർട്ടി ഓഫീസിൽ ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രം കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ആദിവാസി ഭൂരിപക്ഷ പ്രദേശമായ തോട്ടക്കാട് ആറാം വാർഡിലെ സി.പി.ഐ ഓഫീസിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി. തോട്ടക്കാട് അങ്ങാടിയിലെ പാർടി ഓഫീസിൽ ഒരുക്കിയ ഓൺലൈൻ പഠനകേന്ദ്രം സി. പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.എം.അബ്ദുറഹിമാൻ, കെ.ഷാജികുമാർ, വി.കെ.അബുബക്കർ, എം.രവീന്ദ്രൻ,സി.ഉസ്സയിൻ, എസ്.ടി പ്രമോട്ടർ ശോഭ എന്നിവർ പ്രസംഗിച്ചു. പി.കെ.രാമൻകുട്ടി സ്വാഗതവും മനോജ് കൂറപൊയിൽ നന്ദിയും പറഞ്ഞു.