മുക്കം: പുഴയോര സംരക്ഷണത്തിനായി വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. ചേന്ദമംഗല്ലൂർ പുഴയോരത്ത് ഞാവൽ തൈ നട്ട് നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എ.അബ്ദുൽ ഗഫൂർ, ഷഫീഖ് മാടായി, സെക്രട്ടറി എൻ.കെ.ഹരീഷ് , ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, ടി.കെ.ജുമാൻ എന്നിവർ പങ്കെടുത്തു. നാടൻ മരങ്ങളായ മുള, ഞാവൽ, മണിമരുത്, കരിങ്ങാലി തുടങ്ങിയവയുടെ തൈകളാണ് മുക്കം നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുവഞ്ഞി പുഴയോരത്ത് നട്ടുപിടിപ്പിക്കുന്നത്.