bhayalakshmi
ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്‌മെന്റ് പദ്ധതിയിലെ മൂന്നാമത്തെ വിവാഹം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നടന്നപ്പോൾ

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്‌മെന്റ് പദ്ധതിയിലെ മൂന്നാമത്തെ വിവാഹം ഇന്നലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നടന്നു. മലപ്പുറം സ്വദേശി സാമിയുടെ മകൻ അനീഷും സുൽത്താൻ ബത്തേരി സ്വദേശി ഓമനയുടെ മകൾ നീതുമോളുമാണ് വിവാഹിതരായത്. ക്ഷേത്രയോഗം ഡയറക്ടരായ എം.പി.രമേഷിന്റെ (കൊച്ചിൻ ബേക്കറി) മകൾ ഭാഗ്യലക്ഷ്മിയുടെ സ്മരണാർത്ഥം ക്ഷേത്രയോഗത്തിലേക്ക് സ്ഥിര നിക്ഷേപമായി നൽകിയ തുകയുടെ പലിശ ഉപയോഗിച്ചാണ് തിരഞ്ഞെടുത്ത നിർദ്ധനരുടെ വിവാഹം വർഷംതോറും നടത്തുന്നത്. വധൂവരൻമാർക്കുളള സ്വർണ്ണാഭരണങ്ങൾ എം.പി. രമേഷും ഭാര്യ ലവീണ രമേഷും ചേർന്ന് സമ്മാനിച്ചു. വസ്ത്രങ്ങൾ കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഉടമ പി.പി. മുകുന്ദൻ നൽകി. ജോ. സെക്രട്ടറി കെ.വി. അനേഖ്, കൺവീനർ വി.വേലായുധൻ എന്നിവർ ആശംസിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു വിവാഹം.