വടകര: കലാ-സാംസ്കാരിക സംഘടനയായ ഒ.പി.എ.സി ഒഞ്ചിയം ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച 40, 110 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി.കെ.നാണു എം.എൽ.എ ഏറ്റുവാങ്ങി. സെക്രട്ടറി ആർ.ജഗത്ത്, പ്രസിഡന്റ് കെ.പി.അനൂപ്, വി.പി.മനോജ്, സജിത്ത് പൊയിൽ, ടി.കെ.അശോകൻ എന്നിവർ പങ്കെടുത്തു.