കുന്ദമംഗലം: കോഴിക്കോട് കലാലീഗിന്റെ അതിജീവനം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിൽ അവശത അനുഭവിക്കുന്ന കലാകാരന്മാരുടെ വീടുകളിൽ പലവ്യഞ്ജ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി സി.സി.ജോൺ നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ത്വൽഹത്ത് കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ബഷീർ പന്തീർപാടം, ടി.എം.സി അബൂബക്കർ, സ്റ്റീഫൻ കാസർകോട്, ത്രേസ്യ വർഗീസ് കോട്ടയം, കെ .വി.കുഞ്ഞാതു, അബ്ദു പുതുപ്പാടി, സി .എച്ച് .കരീം, കെ.ടി . ഖദീം, പി.കെ.അബ്ദുല്ലക്കോയ, ഖമറു എരഞ്ഞോളി എന്നിവർ പ്രസംഗിച്ചു.