switchboard
ഇടിമിന്നലിൽ തകർന്ന പാലേരി കോങ്ങോടുമ്മൽ കൃഷ്ണൻ നായരുടെ വീട്‌

പേരാമ്പ്ര : ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പാലേരിയിൽ വീടിന്റെ തറയും വയറിംഗും തകർന്നു. പാലേരി കോങ്ങോടുമ്മൽ കൃഷ്ണൻ നായരുടെ വീടിനാണ് കേടുപാടുണ്ടായത്. ഇലക്ട്രിക്ക് ഉപകരണങ്ങളും മെയിൻ സ്വിച്ചും നശിച്ചു. സ്വിച്ച് ബോർഡുകളെല്ലാം പൊട്ടിത്തെറിച്ച അവസ്ഥയിലാണ്. ആളപായമില്ല.