നാദാപുരം: വിലങ്ങാട് ആയോട് മലയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 560 ലിറ്റർ വാഷും ചാരായവും ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റ് ഉപകരണങ്ങളും പിടികൂടി. പ്രതിയെ കണ്ടെത്താനായില്ല. നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ സി.പി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ റിമേഷ്, പ്രിവന്റീവ് ഓഫീസർ ഷൈലേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയൻ, കെ.സിനീഷ്, പുഷ്പരാജ് എന്നിവർ പങ്കെടുത്തു.