കുറ്റ്യാടി: കാക്കുനിയിൽ ശക്തമായ മഴയിൽ വീട് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. മാങ്ങാട് കുന്ന് പുള്ളുവനാണ്ടി മാതയുടെ വീടാണ് ഇന്നലെ വൈകീട്ടുണ്ടായ മഴയിൽ തകർന്നത്. അടുക്കളയിൽ ഭക്ഷണം കഴിക്കുകയായിരുന്ന മാണിയുടെ മകൻ രാജീവനാണ് പരിക്ക്. തലയ്ക്ക് മുറിവുണ്ട്. വീടിന് പിന്നിലെ കല്ലും മണ്ണും ഇടിഞ്ഞത് ഭീഷണിയായിട്ടുണ്ട്. വീട് തകരുന്നതിന്റെ ശബ്ദം കേട്ട് മാതയുടെ ഭിന്നശേഷിക്കാരിയായ മകളെ പെട്ടെന്ന് മാറ്റിയതിനാൽ അപകടം ഒഴിവായി.