muraleedharan

കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കുന്ന വിഷയത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന പ്രസ്താവനകളിറക്കിയ കേന്ദ്രമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമെതിരെ നടപടിയെടുക്കാൻ മടിക്കുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്രപ്രസാദം സ്വീകരിച്ചാൽ കൊവിഡ് വരുമെന്നും മദ്യം വാങ്ങാൻ നിന്നാൽ കൊവിഡ് പകരില്ലെന്നുമുള്ള സർക്കാർ നിലപാട് അപഹാസ്യമാണ്. ഭക്തർക്ക് സംതൃപ്തിയോടെ പ്രാർത്ഥിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടത്.

ആരാധനാലയങ്ങൾ തുറന്നത് കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ്. തുറന്നപ്പോൾ ബി.ജെ.പിക്കാർ അതിനെതിരായി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകാൻ സർക്കാർ തയ്യാറാവണം.

അതിരപ്പിള്ളിയുടെ കാര്യത്തിൽ എൽ.ഡി.എഫിൽപോലും ഐക്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. എൽ.ഡി.എഫ് ഒരു തീരുമാനത്തിലെത്തട്ടെ. എന്നിട്ട് അഭിപ്രായം പറയാം.