arrest

കോഴിക്കോട്: താമരശേരി മുത്തപ്പൻപുഴയിലെ വനമേഖലയിൽ പറക്കും അണ്ണാനെ വെടിവച്ച് കൊന്ന ആറംഗ നായാട്ട് സംഘത്തെ താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇവർ സഞ്ചരിച്ച കാറും വേട്ടയ്ക്കായി ഉപയോഗിച്ച നാടൻതോക്കും പറക്കുംഅണ്ണാന്റെ ജഡവും കസ്റ്റഡിയിലെടുത്തു. വംശനാശം നേരിടുന്ന വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പറക്കും അണ്ണാൻ.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് ബുധനാഴ്ച രാത്രി വനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനപാലക സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നത് കാരണം ഒടുവിൽ കീഴടങ്ങുകയായിരുന്നു.

അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ, തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴ സ്വദേശി ടോമി എന്നിവരാണ് പിടിയിലായത്.