കോഴിക്കോട്: യാത്രകാരുടെ എണ്ണമനുസരിച്ച് റെയിൽവേ സ്റ്റേഷനുകളിൽ വികസനം അനുവദിക്കണമെന്ന ബിബേക് ദ്രിബോയി സമിതിയുടെ അശാത്രീയമായ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയച്ചു. പ്രതിദിനം 25000ൽ താഴെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളെയാണ് തഴയാൻ ശുപാർശ ചെയ്തിരിക്കുന്നത്.
പാലക്കാട് ഡിവിഷനിലെ കാസർകോട്, തിരൂർ, ഷൊർണ്ണൂർ,പാലക്കാട് ജംഗ്ഷൻ, കൊയിലാണ്ടി, വടകര, തലശ്ശേരി, മാഹി, പയ്യന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ വികസനം സ്വപ്നമായി മാറും. ഷൊർണ്ണൂരിലും പാലക്കാട്ടും വികസനം നിഷേധിച്ചാൽ പാലക്കാട് ഡിവിഷന്റെ വളർച്ചയെ സാരമായി ബാധിക്കും. സമിതിയുടെ ശുപാർശ കൂടുതൽ സമഗ്ര പഠനത്തിനായി റെയിൽവേ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിനും കൂടുതൽ സർവീസുകൾക്കുമായും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എം.പി വ്യക്തമാക്കി.