പുറമേരി: പുറമേരി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വിവിധ കേന്ദ്രങ്ങളിൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുറമേരി സർവീസ് സഹകരണ ബാങ്ക് ടി വി സെറ്റുകൾ കൈമാറി.
ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന് ടി.വി സെറ്റുകൾ കൈമാറി. പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ രാജൻ, സെക്രട്ടറി കെ.ദേവീദാസ്, അസിസ്റ്റന്റ് സെക്രട്ടറി സി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.