പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ രബിൻ ചന്ദ്രനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആർ. ആദർശ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രെസിഡ്രന്റ് പി.എം. പ്രകാശൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, വി.വി. ദിനേശൻ, സുഹനാദ് മേപ്പയൂർ എന്നിവർ പ്രസംഗിച്ചു. ഷാക്കിർ വാളൂർ, സഫീർ വാളൂർ, അമൽരാജ്, പി.കെ. മോഹനൻ, റഫീഖ് കല്ലോത്ത്, രാമചന്ദ്രൻ ചേനോളി, മിന കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.