yathra

കുറ്റ്യാടി: വടയം, നിട്ടുരിലുള്ള സഹോദരിമാരുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയതായി പരാതി. തെറ്റത്ത് മീത്തൽ ജാനുവും ദേവിയും വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴിയാണ് തടഞ്ഞത്.

പന്ത്രണ്ട് മീറ്റർ നീളത്തിൽ റോഡിലേക്കിറങ്ങാനുള്ള വഴിയിൽ കല്ലും മറ്റു വസ്‌തുക്കളുമിട്ടാണ് തടസമുണ്ടാക്കിയത്. വർഷങ്ങൾക്ക് മുമ്പ് വീടിനാവശ്യമായ സ്ഥലം വാങ്ങുമ്പോൾ ഉടമ പൊതുവഴിയിൽ ഇറങ്ങാനുള്ള സൗകര്യം നൽകിയിരുന്നതായി ഇവർ പറയുന്നു. ദേവി ഭിന്നശേഷിക്കാരിയും ജാനു വിധവയുമാണ്. യാത്രാ വഴി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, റവന്യൂ, കുറ്റിയാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്.