കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശ്രീ അറിയിച്ചു. മൂന്ന് പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 133 ആയി. 53 പേർ രോഗമുക്തരായി. വടകര നഗരസഭാ സ്വദേശിക്കാണ് (32) രോഗം സ്ഥിരീകരിച്ചത്. മുംബയിൽ നിന്ന് മേയ് 26ന് നാട്ടിലെത്തിയ ഇയാൾ വടകര കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒമ്പതിന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓർക്കാട്ടേരി സ്വദേശിനി (23), എഫ്.എൽ.ടി.സിയിൽ ചികിത്സയിലുള്ള തൂണേരി സ്വദേശി (30), വളയം സ്വദേശി (37) എന്നിവരാണ് രോഗമുക്തരായത്.
ജില്ലയിലെ കൊവിഡ് കണക്കുകൾ ഇങ്ങനെ
ഇതുവരെ രോഗം സ്ഥിരീകരിച്ചത്- 133
രോഗ മുക്തരായവർ- 53
ഇന്നലെ നിരീക്ഷണത്തിലായവർ- 893 പേർ
ആകെ നിരീക്ഷണത്തിലുള്ളവർ- 10,177
നിരീക്ഷണം പൂർത്തിയാക്കിയവർ- 35,901
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്- 180
ഇന്നലെ നിരീക്ഷണത്തിലായവർ- 46
ഇന്നലെ അയച്ച സ്രവ സാമ്പിൾ- 260
പരിശോധനയ്‌ക്ക് ഇതവരെ അയച്ച സാമ്പിൾ- 7858
ഫലം നെഗറ്റീവ് ആയത്- 758
ലഭിക്കാനുള്ള ഫലം- 117
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 3115
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 1540