കൽപറ്റ: ഓൺലൈൻ പഠനരീതി പ്രോസാഹിപ്പിക്കാൻ ടെലിവിഷനില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകിയും ക്ലാസ്സുകൾ ഒരുക്കിയും
എ.ഐ.വൈ.എഫ് ടെലിവിഷൻ ചലഞ്ച് ആരംഭിച്ചു. പരിപാടി പ്രോഗ്രസ്സിവ് ഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ ജിപ്സൺ വി പോൾ ഗവൺമെന്റ് സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷീലയ്ക്ക് ടി.വി നൽകി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി വിനു ഐസക്ക് സ്വാഗതം പറഞ്ഞു. ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമാകാൻ 9961343637 എന്ന നമ്പറിൽ ബന്ധപ്പെടാം.
നേരത്തെ ജില്ലയിൽ ചിക്കൻ കുഴിമന്തി, ബിരിയാണി ചലഞ്ചിലൂടെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ഐ.വൈ.എഫ് കണ്ടെത്തിയിരുന്നു.
ജില്ലാ സെക്രട്ടറി വിനു ഐസക് പറഞ്ഞു.