കൽപ്പറ്റ: സാമൂഹിക പഠന കേന്ദ്രങ്ങളൊരുക്കാൻ എസ്.എഫ്.ഐ പൂതാടി ലോക്കൽ കമ്മറ്റിയുടെ ബിരിയാണി ചലഞ്ച്. ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സാമൂഹിക പാഠശാലകളൊരുക്കാനും പഠന സാമഗ്രികൾ വാങ്ങി നൽകാനും വിവിധ കാമ്പയിനുകൾ എസ്.എഫ്.ഐ ആരംഭിച്ചു.
ക്യാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ 40 രൂപ ചലഞ്ച് സംഘടിപ്പിച്ചാണ്
തിരുനെല്ലിയിലെ കോളനികളിൽ 6 ടെലിവിഷനുകളും ഡിഷ്‌ കണക്ക്ഷനും എസ്.എഫ്.ഐ പൂക്കോട് വെറ്ററിനറി യൂണിറ്റ് കമ്മറ്റി വാങ്ങി നൽകിയത്.
സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് ബാഗ്, കുട, നോട്ട്ബുക്ക് ഉൾപ്പെടെയുള്ള പഠനോപകരണ വിതരണ പരിപാടിയും ഏറ്റെടുക്കുമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അറിയിച്ചു.
ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ആറ് പഠനോപകരണ വണ്ടികൾ ആരംഭിക്കും. 1000 വിദ്യാർത്ഥികൾക്ക് അവരവരുടെ വീടുകളിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകും.

എസ്.എഫ്.ഐ പ്രവർത്തകർ വിതരണത്തിനായി ബിരിയാണി തയ്യാറാക്കുന്നു