പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ തരിശുഭൂമിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു. നടീൽ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വാഴ, കപ്പ, കിഴങ്ങ് വർഗങ്ങൾ എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. വൈസ് പ്രസിഡന്റ് ശോഭാ കാരയിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.കുഞ്ഞിക്കണ്ണൻ, പ്രേമാ ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ ചന്ദ്രബാബു, പി.വി.റംല, ഗിരിജ, സെക്രട്ടറി കെ.സരുൺ തുടങ്ങിയവർ പങ്കെടുത്തു. ഓഫീസും പരിസരവും ഇതിന്റെ ഭാഗമായി ശുചീകരിച്ചു.