കോഴിക്കോട് : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ എസ്. സാംബശിവ റാവു അറിയിച്ചു. ഇനി ജില്ലയിൽ കണ്ടെയിൻമെന്റ് സോണില്ല.
രോഗികളുടെ പരിശോധനാഫലം നെഗറ്റീവായതിനു പുറമെ സമ്പർക്കത്തിലുള്ളവരുടെ ഫലം നെഗറ്റീവായ സാഹചര്യത്തിൽ രോഗപ്പകർച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കിയത്.