a

കോഴിക്കോട് : കനത്ത കാറ്റിലും മഴയിലും എടക്കാട് നെല്ലിക്കാപ്പുളി പാലത്തിന് സമീപത്തെ കൂര പൂർണമായും തകർന്നു. പുറംപോക്ക് ഭൂമിയിൽ 36 വർഷമായി താമസിക്കുന്ന സദാനന്ദന്റെ വീടാണ് തകർന്നത്.

പുതിയ വീട് പണിയാൻ 5 വർഷം മുമ്പ് കോർപ്പറേഷനിൽ നിന്ന് 3 ലക്ഷം അനുവദിച്ചതാണ്. എന്നാൽ ആ തുകയ്ക്ക് സ്ഥലം വാങ്ങാൻ സാധിക്കാത്തതിനാൽ പണം കെെപ്പറ്റിയില്ല . കൂലിപ്പണിക്കാരനായ സദാനന്ദൻ അപകടത്തെ തുടർന്ന് കുറച്ചു കാലമായി ജോലിയ്ക്ക് പോവാൻ പറ്റാത്ത അവസ്ഥയിലാണ്.