കോഴിക്കോട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുമായി മോക്ക് ഡ്രിൽ സംഘടിപ്പിക്കും.
16ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് താലൂക്കിലെ വേങ്ങേരി വില്ലേജിലാണ് മോക്ക് ഡ്രിൽ. റവന്യു, പൊലീസ്, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.