പരീക്ഷാകേന്ദ്രം മാറ്റാം
ലോക്ക് ഡൗൺ കാരണം ഇതര ജില്ലകളിൽ അകപ്പെട്ടവർക്ക് നാലാം സെമസ്റ്റർ ബി.എഡ് 2015, 2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് സെന്റർ മാറ്റത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 14 വരെ ലഭ്യമാവും.
മലപ്പുറം കൂട്ടിലങ്ങാടി, കോഴിക്കോട് വടകര, വയനാട് കണിയാമ്പറ്റ, പാലക്കാട് കൊടുവായൂർ, തൃശൂർ അരണാട്ടുകര, ലക്ഷദ്വീപ് കവരത്തി ടീച്ചർ എഡ്യുക്കേഷൻ സെന്ററുകൾ അഡിഷണൽ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് പരീക്ഷാ കേന്ദ്രം മാറ്റാനാവില്ല.
പരീക്ഷാകേന്ദ്രം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യു.ജി (സി.സി.എസ്.എസ്, 2012, 2013 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 30ന് ആരംഭിക്കും.
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എ അഫ്‌സൽഉൽഉലമ/ബി.എസ്.സി മാത്‌സ്, കൗൺസലിംഗ് സൈക്കോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.