കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വെള്ളിയാഴ്ച 260 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ ആകെ 3591 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. 220 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ജില്ലയിൽ നിന്ന് വെള്ളിയാഴ്ച പുതുതായി 41 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2434 സാമ്പിളുകളാണ് ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്. 2029 ആളുകളുടെ ഫലം ലഭിച്ചു. 400 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 3194 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 2442 ൽ 2425 നെഗറ്റീവും 17 പൊസിറ്റീവുമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നിരീക്ഷണത്തിൽ കഴിയുന്ന 199 പേർക്ക് കൗൺസലിംഗ് നൽകി.

ആരോഗ്യ പ്രവർത്തകാർക്ക് ഹെൽപ് ലൈൻ
കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് ഹെൽപ് ലൈൻ സംവിധാനം. മൂന്നു മാസത്തിലധികമായി ആരോഗ്യ വകുപ്പ് ജീവനക്കാർ മുഴുവൻ സമയം ജോലിയിലാണ്. വിവിധങ്ങളായ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ട സാഹചര്യങ്ങൾ ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഹെൽപ് ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഡോക്ടറോടും സൈക്കോളജിസ്റ്റനോടും സംസാരിക്കാം. ഫോൺ 7025713204.