bed

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 65 വയസിൽ കൂടുതൽ പ്രായമായവർക്ക് കട്ടിലുകൾ വിതരണം ചെയ്യും. പതിനാറു വാർഡുകളിലെ 210 പേർക്കാണ് എട്ട് ലക്ഷം രൂപ ചെലവിൽ കട്ടിൽ വിതരണം ചെയ്യുന്നത്. സൗത്ത് കൊടിയത്തൂർ എസ്.കെ.യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.പി. ചന്ദ്രൻ, മെമ്പർമാരായ സാബിറ തറമ്മൽ, സാറ കുറുങ്ങോട്ട്, കബീർ കണിയാത്ത്, എെ.സി.ഡി.എസ് സൂപ്പർവൈസർ ബിനി പി. വർഗീസ് എന്നിവർ പങ്കെടുത്തു.