കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ കെ. മുരളീധരൻ എം.പി പി.പി.ഇ കിറ്റ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഏറ്റുവാങ്ങി. പാറക്കൽ അബ്ദുല്ല എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് അനൂപ് ബാലഗോപാൽ, മരക്കാട്ടേരി ദാമോദരൻ, കോരങ്കോട്ട് മൊയ്‌തു, ശ്രീജേഷ് ഊരത്ത്, സി.സി. സൂപ്പി, പി.പി. ആലിക്കുട്ടി, പി.പി. ദിനേശൻ, എം.പി. ഷാജഹാൻ, കേളോത്ത് ഹമീദ്, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ.എം. അസ്ഹർ, എൻ.സി. കുമാരൻ എന്നിവർ പങ്കെടുത്തു.