കോഴിക്കോട്: സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന്റെ കള്ളിക്കുന്നിലെ രണ്ടര ഏക്കർ തരിശുഭൂമിയിൽ ഫലവൃക്ഷങ്ങൾ നട്ടു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ. രാജേന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ പി. പ്രകാശ്, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അരുൺ, പിങ്കി പ്രമോദ്, ആർ. ഷാജി, ഫഹദ്ഖാൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതവും ട്രഷറർ പി.സി. ഷൈജു നന്ദിയും പറഞ്ഞു.