കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ 'ഫസ്റ്റ് ബെൽ"പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കല്ലുള്ളതോട്ടിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. പുതുതിയ ഗവ. ഹോമിയോ ഡിസ്‌പൻസറി ഹാളിലാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബേബി ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇന്ദിരാ ശ്രീധരൻ, പ്രധാനാദ്ധ്യാപകരായ ടി.ജി. ജോസ്, പ്രസന്ന ജോൺ, ബി.ആർ.സി ട്രെയിനർ എം.കെ. അൻവർ സാദിഖ്, അരുൺ ജോർജ്, സുരേഷ് പുന്നായിക്കൽ, എൻ.സി. ആര്യ എന്നിവർ പങ്കെടുത്തു.