തിരുവമ്പാടി: സഹകരണ മേഖലയിലെ വസ്ത്രവ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്‌സ് വെഡിംഗ് ക്രിസ്തുമസ് - ന്യൂ ഇയർ സമയത്ത് ഏർപെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. ലോക്ക്ഡൗൺ കാരണം മാറ്റിവെച്ച സമ്മാന വിതരണം കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, പൗളിൻ മാത്യു, സൊസൈറ്റി ഡയറക്ടർമാരായ സാവിച്ചൻ പള്ളികുന്നേൽ, ജോയി മ്ലാക്കുഴി, മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, സെക്രട്ടറി പി.എൻ. പ്രശാന്ത്കുമാർ എന്നിവർ സംബന്ധിച്ചു.