കക്കട്ടിൽ: കവറുകളിൽ കരുതലൊരുക്കി ഏഴാം ക്ലാസുകാരന്റെ മാതൃക. കക്കട്ട് പതിനൊന്നാം വാർഡിലെ ഹരിദേവാണ് ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി നിർമ്മിച്ച 1500 മരുന്നു കവറുകൾ കുന്നുമ്മൽ സി.എച്ച്.സിയിലേക്ക് സൗജന്യമായി നൽകിയത്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഹരിദേവ് കൊളക്കണ്ടി രാജുവിന്റെയും പ്രസന്നയുടെയും മകനാണ്. സി.എച്ച്.സി ജീവനക്കാർ ഹരിദേവിൽ നിന്ന് കവറുകൾ ഏറ്റുവാങ്ങി.