പേരാമ്പ്ര: റീസെറ്റും പ്രൈമും ചേർന്നൊരുക്കിയ ഓൺലൈൻ കഥ,കവിത പുരസ്‌ക്കാരം സൂം ഓൺലൈൻ മീറ്റിംഗിലൂടെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ യൂസഫ് നടുവണ്ണൂരിന്റെ 'തൊട്ടുക്കളി'യും കഥാ വിഭാഗത്തിൽ പി.സി.ഷൗക്കത്തിന്റെ 'തത്തകളുടെ വീട് ' എന്ന ചെറുകഥയും ഒന്നാംസ്ഥാനം നേടി. ലോക്ക് ഡൗൺ കാലത്ത് അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിലേക്ക് ഇരുന്നൂറിലധികം കവിതകളും നൂറിലധികം കഥകളും ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം വിതരണം ചെയ്യും.