കൊയിലാണ്ടി: മഴക്കാലം തുടങ്ങിയതോടെ കൊല്ലം കോയസംകാത്തെ നിരവധി വീടുകൾ വെള്ളത്തിൽ. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് പ്രശ്നം. മഴയത്ത് കൊല്ലം ടൗണിലെ മലിനജലം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്.
നഗരസഭയിലടക്കം പരാതി നൽകിയിട്ടും പരിഹാരത്തിന് നീക്കമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
2016ൽ കൊല്ലത്ത് നിന്ന് പുതിപള്ളി വരെ നിർമ്മിച്ച റോഡിലെ ഓവുചാൽ മണ്ണിട്ട് മൂടിയതാണ് ദുരിതം ഇരട്ടിയാകാനിടയാക്കിയത്.
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രദേശവാസികൾക്കൊപ്പം ചേർന്ന് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സ്ഥലം സന്ദർശിച്ച എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇസ്മയിൽ കമ്മന പറഞ്ഞു. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് ഫൈസൽ കാവുംവട്ടം, സെക്രട്ടറി റിയാസ് പയ്യോളി, ഹാരിസ് പുറക്കാട്, അഷറഫ് ചിറ്റാരി, ഖലീൽ നന്തി എന്നിവരും ഇസ്മയിലിനൊപ്പമുണ്ടായിരുന്നു.