പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നവീകരിച്ച ചെറിയകുമ്പളം ഗവ. എൽ.പി സ്‌കൂൾ റോഡ് ഗതാഗതത്തിന് തുറന്നു. ജില്ലാ പഞ്ചായത്തനുവദിച്ച പത്ത് ലക്ഷം രൂപയ്‌ക്കാണ് ടാർ നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വീ. ലീജ, പി.കെ. സുധീഷ്, റഫീഖ് തോട്ടത്തിൽ, ഇ.കെ. ബിജു, നിസാർ പുഞ്ചങ്കണ്ടി, ഇബ്രാഹീം കുരിമണ്ണിൽ, കെ.പി.ആർ. ഹഫീഫ് എന്നിവർ സംസാരിച്ചു.