photo
അജ്ഞാത ജീവി കടിച്ചു കൊന്ന ആടിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

തലയാട്: തലയാട് പ്രദേശത്ത് ഇറങ്ങിയ അജ്ഞാത ജീവി ആടിനെ കൊന്നു. തലയാട് സ്കൂളിനടുത്ത് തൊട്ടിൽ ബിച്ചായിഷയുടെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെയാണ് കടിച്ചു കൊന്നത്. കൂടിന്റെ ഇരുപത് മീറ്ററോളം അകലെ കുറച്ചു ഭാഗം തിന്ന നിലയിൽ ആടിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലെ അഞ്ച് മുയലുകളെ കാണാതായിരുന്നു. പ്രദേശ വാസികളായ പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, ഒ.ആർ. ബാാലകൃഷ്ണ ൻ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം. കക്കയം സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.അബ്ദുൾ ഗഫൂർ, ആശ ഷാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തോടെ പ്രദേശ വാസികൾ ഭീതിയിലാണ്.