കുറ്റ്യാടി: ടി.വിയും മൊബൈൽ ഫോണുമില്ലാതെ പഠനം മുടങ്ങിയ കായക്കൊടി പഞ്ചായത്തിലെ പൂക്കാട് നിടുംകുന്നുമ്മൽ രാഗ പ്രിയയ്ക്ക് ഓൺലൈൻ പഠന സൗകര്യമൊരുങ്ങി. വടകര മലബാർ അഗ്രികൾച്ചറിസ്റ്റ് ആൻഡ് വർക്കേഴ്‌സ് ഡവലപ്പ്‌മെന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടി.വി നൽകിയത്. സംഘം പ്രസിഡന്റ് കെ.സി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) എ.കെ അഗസ്റ്റി ടി.വി കൈമാറി. സംഘം സെക്രട്ടറി വി.കെ ദിനേശൻ, വൈസ് പ്രസിഡന്റ് രാജൻ പുളിയത്ത്. ഡയറക്ടർ എം.എം.ദിനേശൻ പി.പി.ശശി, അദ്ധ്യാപകരായ പി.വി.രാജേന്ദ്രൻ, പി.കെ.സണ്ണി, പി. ഷിജിത്ത് എന്നിവർ പ്രസംഗിച്ചു. പൂക്കാട് നിടുംകുന്നുമ്മൽ ഉഷ-രാജു ദമ്പതികളുടെ മകളാണ് രാഗ പ്രിയ.