കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർ സന്തോഷിന്റെ ആത്മഹത്യയ്ക്ക് കാരണം വീട് പട്ടിണിയിലായത് കൊണ്ടല്ലെന്ന് കുടുബാംഗങ്ങൾ പറഞ്ഞു. വീട് നിർമ്മാണ വായ്പയടക്കമുള്ള ബാദ്ധ്യതകളാണ് ആത്മഹത്യയ്‌ക്ക് കാരണമായത്.
മറ്റു തരത്തിൽ വാർത്തകൾ വന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് വീട് സന്ദർശിച്ച ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാലിനോട് സന്തോഷിന്റെ അനുജൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം, പി.സി. അശോകൻ, ജോയിന്റ് സെക്രട്ടറി ബാബു, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോജി, ബിന്ദു, പി. പ്രജിത്ത് തുടങ്ങിയവരും ഗിരിയോടൊപ്പമുണ്ടായിരുന്നു.