പയ്യോളി: മണിയൂർ ഗ്രാമപഞ്ചായത്തിലെ യുവധാര സെന്റർ പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്ത് ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരുമുൾപ്പെടെയുള്ള സംഘം ഗൃഹസന്ദർശനം നടത്തി ഉറവിടനശീകരണം, ഡെങ്കിപ്പനി ബോധവത്കരണ ലഘുലേഖ വിതരണം, ബോധവത്കരണം, ഫോഗിംഗ് എന്നിവ നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷിന്റു.സി.കെ, വി. രാജീവൻ, അഫ് നിദ, അമൃത എന്നിവർ നേതൃത്വം നൽകി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഴ്‌ചതോറും വീടും പരിസരവും പരിശോധിച്ച് കൊതുകിന്റെ ഉറവിടം നശിപ്പിക്കണമെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് ശ്രീധരൻ പറഞ്ഞു.