
ഫറോക്ക്: വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തിയ ജനദ്രോഹ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.സി. മായിൻഹാജി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ഫറോക്ക് കെ.എസ്.ഇ.ബി സബ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.സി. അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. മമ്മദ് കോയ ഹാജി, കെ.കെ. ആലിക്കുട്ടി, പി. ആസിഫ്, യു. പോക്കർ, എം. കുഞ്ഞാമുട്ടി, എൻ.കെ. ബിച്ചിക്കോയ, എ. അഹമ്മദ് കോയ, ഷാഹുൽ ഹമീദ്പട്ടത്താനം, ഷഹീർ നല്ലളം, അസിസ് കറുത്തേടത്ത്, അഡ്വ. കെ.എം. ഹനീഫ, വി. മുഹമ്മദ്ബഷീർ, കെ. നസീഫ്, കബീർ കല്ലംപാറ, ഐവ അസീസ്, കെ. അബ്ദുൽ ഖാദർ, മൻസൂർ അരീക്കാട്, വീരാൻ വേങ്ങാട്ട്, ടി.പി. സലീം, ഷഹീർ പിസ ഫറോക്ക് എന്നിവർ സംസാരിച്ചു.