രാമനാട്ടുകര: കൊവിഡ് വ്യാപന ഭീതിയ്‌ക്കിടെ രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പാഴ്സൽ സർവീസ് ഡിപ്പോയുടെ മുന്നിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം എം.കെ. ഗീത സമരം ഉദ്ഘാടനം ചെയ്തു. എൻ.പി. യൂസുഫലി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. ഫൈസൽ, പി.എം. ഷെറീഫ്, എം.കെ. ശിവദാസൻ, കെ. സുധീഷ് കുമാർ, കെ. ബാബു പ്രശാന്ത്, സി. ബഷീർ എന്നിവർ സംസാരിച്ചു.