sai

ചേളന്നൂർ: ഓൺ ലൈൻ ക്ലാസിലൂടെ കുരുന്നുകളുടെയാകെ പ്രിയങ്കരിയായ അദ്ധ്യാപികയായി മാറിയ സായ്‌ ശ്വേതയെ സംസ്ഥാന യുവജനക്ഷേമ ബോർഡ് ആദരിച്ചു. ബോർഡിന്റെ ഉപഹാരം യൂത്ത് കോ -ഓർഡിനേറ്റർ ഒ. ജ്യോതിഷ്‌കുമാർ കൈമാറി.

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ പുതിയടത്ത് താഴത്ത് ഒരുക്കിയ ചടങ്ങിൽ ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. വിജയൻ അദ്ധ്യക്ഷനായിരുന്നു. ചേളന്നൂർ ബി.ആർ.സി യുടെ ടി.വി വിതരണോദ്ഘാടനം സായ് ശ്വേത നിർവഹിച്ചു. ബി.പി.ഒ പി.ടി. ഷാജി ബി.ആർ.സിയുടെ ഉപഹാരം സായ് ശ്വേതയ്ക്ക് നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീല, വാർഡ് മെമ്പർ പി. സന്തോഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽ, ഷിബു മൂത്താട്ട് എന്നിവർ സംസാരിച്ചു.