img202006
തിരുവമ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദളിത് കോൺഗ്രസ് നടത്തിയ ധർണ

തിരുവമ്പാടി: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 'പാവങ്ങൾക്കും പഠിക്കണം" എന്ന മുദ്രാവാക്യവുമായി ഭാരതീയ ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ സമരം ഉദ്ഘാടനം ചെയ്തു. ടി.എൻ.സുരേഷ്, യു.സി.അജ്മൽ, സി.രാഹുൽ എന്നിവർ സംബന്ധിച്ചു.