suit

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനായി പരപ്പിൽ ജോയിൻ കമ്മ്യൂണിറ്റി കെയർ (ജെ.സി.സി) കോഴിക്കോട് കോർപറേഷൻ ആരോഗ്യ വകുപ്പിന് 2000 പേഴ്‌സനൽ പ്രൊട്ടക്ടീവ് സ്യൂട്ടുകൾ നൽകി. കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ജെ.സി.സി കൺവീനർ കെ. നാസറിൽ നിന്ന് സ്യൂട്ടുകൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. അനിൽ കുമാർ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ്, ജെ.സി.സി ഭാരവാഹികളായ പി.ടി. ഫൈസൽ, ജാഫർ ബറാമി എന്നിവർ പങ്കെടുത്തു.